കേന്ദ്രസർക്കാർ മണിപ്പുരിൽ കലാപത്തിന് അറുതിവരുത്തണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 03:38 AM | 0 min read

ഏലപ്പാറ 
 മണിപ്പുരിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമം തടയാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന്  ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധകൂട്ടായ്മ. നീതി നിഷേധത്തിന്റെ ആൾരൂപമായ പ്രധാനമന്ത്രി നീതി പാലിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി മണിപ്പുർ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമാ സുരേന്ദ്രൻ അധ്യക്ഷയായി. 
ഉപ്പുതറടൗണിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ പൊതുയോഗവേദിയിലെത്തിയത്. രാജ്യത്തെ മനുഷ്യരുടെ അവകാശങ്ങളെ ഒന്നും അംഗീകരിക്കാത്ത വർഗീയ പ്രസ്ഥാനമാണ് രാജ്യം ഭരിക്കുന്നത്.
 രണ്ട് സമുദായങ്ങൾ തമ്മിൽ കലാപം ഉണ്ടാകുമ്പോൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കാതെ സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തി, ലോകത്തിനു മുമ്പിൽ രാജ്യത്തെ നാണംകെടുത്തിയ ഭരണമാണ് നടക്കുന്നത്. 
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ  പ്രതികരിക്കാൻ സാധിക്കാത്ത  അവസ്ഥയാണ് പ്രഥമ പൗര ദ്രൗപതി  മുർമ്മുവിന് പോലുമുള്ളതെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ നേതാക്കളായ അനിതാ റെജി, നിർമല നന്ദകുമാർ, ഷീല രാജൻ, സുധർമ മോഹൻ, ജിഷാ ദിലീപ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home