ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനപാലകർ രംഗത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:31 AM | 0 min read

പീരുമേട്
പീരുമേട്ടിൽ ദേശീയപാതയിൽ ഭീതി സൃഷ്ടിച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം വനപാലകർ തുടരുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കര–-- ദിണ്ടിഗൽ ദേശീയ  പാതയോരത്തെ മരിയഗിരി ഹയർസെക്കൻഡറിസ്കൂളിന് സമീപത്താണ് പിടിയാന പട്ടാപ്പകൽ എത്തിയത്. സ്കൂൾവിട്ട സമയത്ത് കുട്ടികൾ ബസ് കാത്തുനിന്നപ്പോഴാണ് എതിർവശത്തുനിന്ന് കാട്ടാന പാഞ്ഞടുത്തത്. സ്കൂൾ കുട്ടികൾകൂട്ടമായിനിന്ന സ്ഥലത്തേയ്‌ക്ക് പാഞ്ഞടുത്ത ആനയെകണ്ട് കുട്ടികളും കൂടെയുള്ളവരും ഭയന്നോടി. ആനയുടെ ആക്രമണത്തിൽനിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  വനംവകുപ്പ് പീരുമേട് ആർആർടി ഓഫീസ് ഉദ്യോഗസ്ഥരും മുറിഞ്ഞപുഴ ഡെപ്യൂട്ടി  റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ശ്രമം തുടരുകയാണ്. കൂടാതെ തേക്കടി ആർആർടി ടീമും പീരുമേട്ടിൽ എത്തിയിട്ടുണ്ട്.  
വെള്ളി രാത്രി ദേശീയപാതയിൽ ആനയെകണ്ട് ഭയന്ന് സ്കൂട്ടർ തിരിക്കവെ തമിഴ്നാട് സ്വദേശിയായ യാത്രക്കാരന്റെ ഭാര്യയ്ക്കും മക്കൾക്കും താഴെവീണ് പരിക്കേറ്റു.
ദേശീയപാതയിലേക്ക് കടക്കുമ്പോൾ  കാട്ടാന യൂക്കാലി പ്ലാന്റേഷനിലെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേവയറിൽ  ഇടിച്ചതായും മുറിവേറ്റതായും സംശയമുണ്ട്. ആനയ്ക്ക് കേൾവിക്കുറവുള്ളതായും വനപാലകർ പറയുന്നു. ആനയെ തുരത്തുന്നതിനായി വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ചിട്ടും ആന അനങ്ങാതെ നിന്നത് ഇതിന് തെളിവാണ്. ആന ജനവാസമേഖലയിൽ ഇറങ്ങിയതിനെത്തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. ഇരുചക്രവാഹന യാത്രികരും ഓട്ടോറിക്ഷ ടാക്സി ഡ്രൈവർമാരും രാത്രികാലങ്ങളിൽ ഇതുവഴി പോകാൻ ഭയക്കുകയാണ്. 


deshabhimani section

Related News

View More
0 comments
Sort by

Home