കെ സി ജോര്‍ജിന് കട്ടപ്പനയുടെ ആദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:43 PM | 0 min read

കട്ടപ്പന
അന്തരിച്ച നാടകകൃത്ത് കെ സി ജോർജിനോടുള്ള ആദരസൂചകമായി അദ്ദേഹം അവസാനമായി രചിച്ച ഓച്ചിറ സരിഗയുടെ ‘സത്യമംഗലം ജങ്ഷൻ' കട്ടപ്പനയിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. സാംസ്‌കാരിക കൂട്ടായ്‍മകളാണ് പരിപാടി സംഘടിപ്പിച്ചത്. ഓണക്കാലത്ത് നാടകം അരങ്ങിലെത്തിയിരുന്നെങ്കിലും രോഗബാധിതനായിരുന്നതിനാൽ കെ സി ജോർജിന് കാണാനായിരുന്നില്ല. പ്രദർശനം കാണാൻ വിവിധ മേഖലകളിലെ പ്രമുഖരും കെ സി ജോർജിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. രാജീവൻ മമ്മളിയാണ് സംവിധാനം. നിർമാണം സുബൈർഖാൻ സരിഗ. അഭിനേതാക്കളുടെ മികച്ച പ്രകടനം ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ഓച്ചിറ സരിഗയുടെ തന്നെ ‘അതിരുകളില്ലാത്ത ആകാശ' ത്തിലൂടെയാണ് കെ സി ജോർജ് പ്രൊഫഷണൽ നാടക രംഗത്തെത്തിയത്.
 


deshabhimani section

Related News

View More
0 comments
Sort by

Home