ഞങ്ങൾ ഹാജരാണ് യുവർ ഓണർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 03:56 AM | 0 min read

കരിമണ്ണൂർ 
കോടതിക്കുള്ളിലെ വാദപ്രതിവാദങ്ങൾ കണ്ടറിഞ്ഞും വക്കീലന്മാരോട് സംശയങ്ങൾ ആരാഞ്ഞും കരിമണ്ണൂർ സെന്റ് ജോസഫ്‍സ് എച്ച്എസ്എസിലെ കുട്ടിപ്പൊലീസുകാർ. സ്‍കൂളിലെ എസ്‍പിസി പ്രൊജക്ടിന്റെ ഭാ​ഗമായാണ് കുട്ടികൾ മുട്ടത്തുള്ള ജില്ലാ കോടതി സമുച്ചയം സന്ദർശിച്ചത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ ഡിവിഷൻ സെക്രട്ടറിയും സിവിൽ ജഡ്‍ജുമായ അരവിന്ദ് ബി ഇടയോടി, തൊടുപുഴ സബ് ജഡ്‍ജ് ദേവൻ കെ മോഹനൻ എന്നിവർ കോടതി നടപടികൾ സംബന്ധിച്ച്‌ ക്ലാസെടുത്തു. ജീവിത നൈപുണ്യം, മാലിന്യ സംസ്‍കരണം, നിയമ സേവനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ കേഡറ്റുകൾക്ക് അവബോധം നൽകി. ഒപ്പമുണ്ടായിരുന്ന സംവാദപരിപാടിയും ഏറെ ​ഗുണകരമായി. പങ്കെടുത്ത മുഴുവൻ കേഡറ്റുകൾക്കും ‘ഐ ആം എ സിവിക് സിറ്റിസൺ' എന്ന് രേഖപ്പെടുത്തിയ ബാഡ്‍ജ് നൽകി. പ്രഥമാധ്യാപകൻ സജി മാത്യു, കമ്യൂണിറ്റി പൊലീസ് ഓഫീസർ ഡോ. റെക്‍സി ടോം, അധ്യാപകൻ സെൽജോ ജോസഫ് എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home