ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമാണം 2ന‌് തുടങ്ങും: മന്ത്രി കടകംപള്ളി

തൃപ്പൂണിത്തുറ
നവകേരളസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദുരന്തബാധിതർക്ക‌് 4000 വീടുകൾ നിർമിച്ചുനൽകും. ആവശ്യക്കാരെ റവന്യൂവകുപ്പ് കണ്ടെത്തി നൽകുന്നമുറയ‌്ക്ക് ഒക്ടോബർ രണ്ടിനെങ്കിലും വീടുകളുടെ നിർമാണം ആരംഭിക്കാൻ സഹകരണവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് കുടുംബശ്രീ യൂണിറ്റുവഴി നടപ്പാക്കുന്ന പീപ്പിൾസ് സ്ത്രീശക്തി വായ്പാവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി എൻ സുന്ദരൻ അധ്യക്ഷനായി.
മൊബൈൽഫോണിലൂടെ അക്കൗണ്ടിലുള്ള പണം കൈമാറാൻ കഴിയുന്ന ഐഎംപിഎസ് സംവിധാനം എം സ്വരാജ് എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി, എം സി സുരേന്ദ്രൻ, എൻപിസിഐ ഡെപ്യൂട്ടി മാനേജർ വിനു സേവ്യർ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് ചെയർമാൻ കെ ടി സൈഗാൾ സ്വാഗതവും ജനറൽ മാനേജർ കെ ജയപ്രസാദ് നന്ദിയും പറഞ്ഞു.









0 comments