ഒരുക്യാമ്പ‌് അവസാനിപ്പിച്ചു: 2 എണ്ണം തുടരുന്നു

പെരുമ്പാവൂർ
മഴവെള്ളക്കെടുതി മൂലം മൂന്നിടത്തായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടന്തറ മുസ്ലിം ജമാഅത്ത് പള്ളിയിലെ ക്യാമ്പ് വെള്ളമിറങ്ങിയതിനെ തുടർന്ന് ഉച്ചയോടെ അവസാനിപ്പിച്ചു. കുടുംബാംഗങ്ങൾ വീടുകളിലേക്ക‌് തിരികെ പോയി. പഞ്ചായത്ത‌് അധികൃതർ നൽകിയ ബ്ലീച്ചിങ് പൗഡറുകൾ ഉപയോഗിച്ച് വീടും പരിസരങ്ങളും വൃത്തിയാക്കി. വേങ്ങൂർ ക്രാരിയേലി സർവീസ് സഹകരണ ബാങ്കിലെ ക്യാമ്പ് തുടരുകയാണ്. വെള്ളം ഇറങ്ങിയെങ്കിലും വീടും പരിസരവും താമസയോഗ്യമാക്കാൻ ദിവസങ്ങളെടുക്കുമെന്ന സ്ഥിതിയാണ്. ഒക്കൽ ഗവ.എൽപി സ്കൂളിലെ ക്യാമ്പും തുടരുകയാണ്. ഇന്നസെന്റ് എംപി ക്യാമ്പിലെത്തി.
സിപിഐ എം ജില്ലാസെക്രട്ടറിയറ്റ‌് അംഗങ്ങളായ എം പി പത്രോസ‌്, ടി കെ മോഹനൻ, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ, പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറി നിഖിൽ ബാബു എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പിലുള്ളവർക്ക‌് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി. ക്യാമ്പ് പ്രവർത്തിക്കുന്ന എൽപി സ്കൂൾ പരിസരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് വർഗീസിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.









0 comments