കളമശേരിയിൽ 
മഞ്ഞപ്പിത്തം പടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 02:58 AM | 0 min read


കളമശേരി
കളമശേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിൽ. ഒരാൾ ഗുരുതരാവസ്ഥയിലാണ്‌. 10 മുതൽ 13 വരെ ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

10–--ാംഡിവിഷൻ പെരിങ്ങഴയിൽ രണ്ട് കുട്ടികളുൾപ്പെടെ 10 പേർക്ക്‌ രോഗം റിപ്പോർട്ട് ചെയ്തു. 11 പൈപ്പ്‌ലൈൻ ഡിവിഷനിൽ നാലുപേരും 12 എച്ച്എംടി എസ്റ്റേറ്റ് ഡിവിഷനിൽ 21 പേരും 13 കുറൂപ്രയിൽ രണ്ടുപേരും ചികിത്സതേടി. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ മിക്കവരും ആശുപത്രിയിലെത്തിയത്‌.

വിശദപരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിക്കാത്തവർ ഏറെയുണ്ടാകുമെന്ന് കൗൺസിലർമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home