വനിതാ അഭിഭാഷകരുടെ ക്യാമ്പ് സമാപിച്ചു

കൊച്ചി > ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ വനിതാ സബ് കമ്മിറ്റി സംസ്ഥാന ചെയർപേഴ്സൺ ലത ടി തങ്കപ്പൻ, ജില്ലാ ചെയർപേഴ്സൺ കെ.കെ സാജിത, കൺവീനർ സ്മിത സി ഗോപി, ലോയേഴ്സ് യൂണിയൻ ദേശിയ എക്സിക്യുട്ടിവ് അംഗം എൻ സി മോഹനൻ, ജില്ലാ സെക്രട്ടറി കെ.കെ നാസർ, ജില്ലാ പ്രസിഡൻ്റ് ടി.പി രമേശ് എന്നിവർ സംസാരിച്ചു.
0 comments