ചെങ്ങമനാട് കൈത്തറിയുടെ പുരോഗതി സാധ്യമാക്കും: മന്ത്രി പി രാജീവ്

നെടുമ്പാശേരി
ചേന്ദമംഗലം കൈത്തറിഗ്രാമം മാതൃകയിൽ ചെങ്ങമനാട് കൈത്തറിയുടെ പുരോഗതിയും സാധ്യമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരള പട്ടാര്യ സമാജത്തിന്റെ ശതാബ്ദി ആഘോഷം ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പട്ടാര്യ സമാജത്തിന്റെ ചരിത്രം ഓർത്തെടുക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും വിപുലമായ രേഖകൾ രൂപപ്പെടുത്തുകയും കർമപദ്ധതികൾ ആവിഷ്കരിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബെഹനാൻ എംപി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പട്ടാര്യ സമാജം പ്രസിഡന്റ് പി കെ അയ്യപ്പൻപിള്ള അധ്യക്ഷനായി. അൻവർ സാദത്ത് എംഎൽഎ, ആഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ കെ ആർ ഹരിദാസൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, എം ജെ ജോമി, സി എസ് അസീസ്, ശോഭന സുരേഷ്കുമാർ, വിജിത വിനോദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു.








0 comments