കണ്ടൽക്കാട് പുനരുദ്ധാരണ പദ്ധതി തുടങ്ങി

കളമശേരി
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണത്തിന് തുടക്കംകുറിച്ച് കുസാറ്റ്. വൈപ്പിനിലെ കണ്ടൽക്കാട് സംരക്ഷകൻ ടി പി മുരുകേശനുമായി സഹകരിച്ച് പഞ്ചായത്തിൽ 500 കണ്ടൽത്തൈ നട്ടുപിടിപ്പിച്ചു. ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസ് ഡീൻ പ്രൊഫ. എസ് ബിജോയ് നന്ദൻ ഉദ്ഘാടനം ചെയ്തു.
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ. എസ് സാബു, കണ്ടൽക്കാട് ഗവേഷക ഡോ. ശ്രീലക്ഷ്മി, ടി പി മുരുകേശൻ എന്നിവർ സംസാരിച്ചു.








0 comments