മാലിന്യനീക്കം നിലച്ചതിൽ എൽഡിഎഫ് പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 02:22 AM | 0 min read


തൃക്കാക്കര
തൃക്കാക്കര നഗരസഭയിൽ മാലിന്യനീക്കം നിലച്ചതിൽ എൽഡിഎഫ് കൗൺസിലർ പ്രതിഷേധിച്ചു. വീടുകളിൽനിന്ന്‌ ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ നഗരസഭ ആസ്ഥാനത്തിനുസമീപം സംഭരണകേന്ദ്രത്തിൽ കുന്നുകൂടി കിടക്കുകയാണ്.

ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യം ഇവിടെനിന്ന്‌ നീക്കുന്ന സ്വകാര്യ ഏജന്‍സി ന​ഗരസഭയില്‍ വ്യാജ ബില്ലുകൾ നൽകി പണം തട്ടാൻ ശ്രമം നടത്തിയ വിവരം പുറത്തായതോടെയാണ് മാലിന്യസംസ്കരണത്തിൽ അലംഭാവം കാണിക്കുന്നത്. 43 വാർഡുകളിൽനിന്നും ശേഖരിക്കുന്ന ജൈവ മാലിന്യം നഗരസഭയ്‌ക്കുസമീപം കെട്ടിക്കിടക്കുന്നതുമൂലം ഹരിതകർമ സേനാംഗങ്ങളും പ്രദേശവാസികളും പകർച്ചവ്യാധി ഭീതിയിലാണ്.

പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു സമരം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്‌ സ്ഥിരംഅധ്യക്ഷ റസിയ നിഷാദ്, എൽഡിഎഫ് അംഗങ്ങളായ കെ എക്സ് സൈമൻ, പി സി മനൂപ്, സുനി കൈലാസൻ, കെ എൻ ജയകുമാരി, അനിത ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home