ad
Deshabhimani

സംരക്ഷണഭിത്തി തകർന്ന്‌ 
റോഡ്‌ അപകടാവസ്ഥയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 02:48 AM | 0 min read


മൂവാറ്റുപുഴ
മഞ്ഞള്ളൂർ പഞ്ചായത്തിൽ വാഴക്കുളം ടൗണിൽനിന്ന് തെക്കുംമല, കാവന തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിൽ. കർമല ആശ്രമം, വിവിധ സ്കൂളുകൾ, മഞ്ഞള്ളൂർ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള റോഡാണ്. 20 അടിയോളം നീളത്തിൽ കരിങ്കൽഭിത്തിയും റോഡിന്റെ വശവും തകർന്ന് പല ഭാഗങ്ങളിൽ വിള്ളലുണ്ടായി. 15 അടിയോളം താഴ്ചയുള്ള ഭാഗമാണ്.

മഴവെള്ളം കുത്തിയൊഴുകിയാണ് മണ്ണിടിയുന്നത്. സ്കൂൾ ബസുകളും നൂറുകണക്കിന്‌ മറ്റു വാഹനങ്ങളും കടന്നുപോകുന്ന ഭാഗത്ത് സംരക്ഷണഭിത്തി തകർന്നിട്ട് മൂന്നാഴ്ച കഴിഞ്ഞു. സംരക്ഷണഭിത്തി പുനർനിർമിക്കണമെന്ന്‌ ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും നാട്ടുകാരും കല്ലൂർക്കാട് പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ്‌ എൻജിനിയർക്ക് പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home