ഫംഗസ് രോഗബാധ ; മൂക്കന്നൂരിൽ 10 ഹെക്ടറിൽ 
നെൽക്കൃഷി നശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 02:26 AM | 0 min read


അങ്കമാലി
മൂക്കന്നൂർ പുല്ല പാടശേഖരത്തിലെ 10 ഹെക്ടറിലെ നെൽക്കൃഷി ഫംഗസ് രോഗബാധമൂലം നശിച്ചു. വിളവെടുപ്പിന് പാകമാകുന്ന സമയത്തുള്ള രോഗബാധമൂലം പതിനഞ്ചോളംവരുന്ന കർഷകർ ദുരിതത്തിലായി. ഫംഗസ് രോഗങ്ങളായ പോള കരിച്ചിൽ, ഇല കരിച്ചിൽ, ഓലചുരുട്ടൽ എന്നിവയാണ് നെല്ലിനെ ബാധിച്ചിരിക്കുന്നത്. ജ്യോതി വിത്താണ് കൃഷിയിറക്കിയത്.

കുറച്ചുനാൾമുമ്പ് രോഗലക്ഷണങ്ങൾ കണ്ടപ്പോൾ കൃഷി ഓഫീസറുടെ നിർദേശപ്രകാശം പ്രതിരോധനടപടികൾ സ്വീകരിച്ചിരുന്നു. പക്ഷേ, നെല്ല് പാകമായപ്പോൾ ഫംഗസ് രോഗങ്ങൾ ഒരുമിച്ച് ബാധിക്കുകയായിരുന്നു. ഇനി പ്രതിരോധപ്രവർത്തനങ്ങൾക്കും കൃഷിയെ രക്ഷിക്കാനാകില്ല.

പഞ്ചായത്ത് അധികൃതരുടെ  അഭ്യർഥനപ്രകാരം കൃഷിവകുപ്പിന്റെ ജില്ലാതല പരിശോധനാസംഘം കൃഷിയിടം സന്ദർശിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ബിജിമോൾ കെ ബേബി,  വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് ഓഫീസർ എസ് ജെ  ശ്രീജ, അങ്കമാലി കൃഷി അസി. ഡയറക്ടർ ബിപ്തി ബാലചന്ദ്രൻ, മൂക്കന്നൂർ കൃഷി ഓഫീസർ നീതുമോൾ എന്നിവർ കർഷകരുമായി ചർച്ച നടത്തി.  നാശനഷ്ടം ഉണ്ടായ കൃഷിയിടവും സംഘം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home