ad
Deshabhimani

കളമശേരി സഹ. ബാങ്കിലേക്ക് പ്രതിഷേധമാർച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:12 AM | 0 min read


കളമശേരി
ഇടത് സഹകരണ മുന്നണിയുടെ നേതൃത്വത്തിൽ കളമശേരി സഹകരണ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്തു. വ്യാജ അംഗത്വമെടുത്തവർക്ക് വായ്‌പ നൽകി ബാങ്ക് കൊള്ളയടിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, എ ക്ലാസിൽനിന്ന് സി ക്ലാസായി തരംമാറ്റിയ ബാങ്കിനെ രക്ഷിക്കാൻ സഹകാരികൾ രംഗത്തിറങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

കെ എം ഇസ്മയിൽ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ ബി വർഗീസ്, വി എം ശശി, വി എ സക്കീർ ഹുസൈൻ, എ എം യൂസഫ്, കെ പി കരീം, കരീം നടയ്ക്കൽ, ടി ടി രതീഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home