ചൂടാം "വിജയകിരീടം'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 01:52 AM | 0 min read


കൊച്ചി
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഇക്കുറി വ്യത്യസ്ത സമ്മാനംകൂടിയുണ്ട്‌–- വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് കിരീടം നിർമിക്കുന്നത്. ഗ്രീസിലെ ഏഥൻസിൽ ആദ്യമായി ഒളിമ്പിക്‌സിലെ ഒലിവ് മരച്ചില്ല കൊണ്ടുണ്ടാക്കിയ കിരീടത്തിന്റെ പ്രതീകമായാണ് ഇത് സമ്മാനിക്കുക. 5700 കിരീടങ്ങൾ രണ്ടാഴ്ചയ്‌ക്കുള്ളിൽ നിർമിച്ചു.

പഴയിടത്തിന്റെ രുചിയിടം
കായികമേളയ്‌ക്ക്‌ ഭക്ഷണമൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരിതന്നെ.  കുറഞ്ഞ  നിരക്കിലുള്ള ടെൻഡർ അംഗീകരിച്ചാണ്‌ പഴയിടത്തെ ഇക്കുറിയും  തെരഞ്ഞെടുത്തത്‌.  12 ഊട്ടുപുരകളിലാണ്‌ ഭക്ഷണം വിളമ്പുക.  10,000 ചതുരശ്രയടിയിലുള്ള പ്രധാന ഊട്ടുപുര മഹാരാജാസ് മൈതാനത്തോടുചേർന്നാണ്‌.
മറ്റിടങ്ങളിലെ ഊട്ടുപുരകൾ: രുചിയിടം (മഹാരാജാസ്), കൊച്ചിൻ കഫെ (ഇഎംജിഎച്ച്‌എസ്‌, വെളി), കടലോരം (തോപ്പുംപടി), സമൃദ്ധി (ജിഎച്ച്‌എസ്‌എസ്‌, പനമ്പിള്ളി നഗർ), ന്യൂട്രി ഹട്ട്‌ (കടവന്ത്ര), സദ്യാലയം (ജിബിഎച്ച്‌എസ്‌, തൃപ്പൂണിത്തുറ), മെട്രോ ഫീസ്റ്റ്‌ (കളമശേരി), സ്വാദിടം (കടയിരുപ്പ്), ശാപ്പാട് (പുത്തൻകുരിശ്), സൽക്കാരം (കോലഞ്ചേരി), നാട്ടുരുചി (കോതമംഗലം), വിരുന്ന് (എസ്‌എച്ച്‌, തേവര).പച്ചക്കറി വിഭവങ്ങൾക്കൊപ്പം മുട്ട, ചിക്കൻ, ബീഫ് തുടങ്ങിയവയും മെനുവിലുണ്ട്‌. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ്‌ ഭക്ഷണകമ്മിറ്റി ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Home