ad
Deshabhimani

ജില്ലാ കോടതിയിൽ അഭിഭാഷകരുടെ ഫ്ലാഷ് മോബ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 03:33 PM | 0 min read

കൊച്ചി > എറണാകുളം ജില്ലാ കോടതിയിൽ  ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മെമ്പർഷിപ്പ് ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മെമ്പർഷിപ്പ് ദിനാചരണം അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ നാസർ, ദേശിയ കൗൺസിൽ അംഗം എൻ.സി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം ദിനേശ് മാത്യു മുരിക്കൻ, യൂണിറ്റ് സെക്രട്ടറി മായാ കൃഷ്ണൻ, സജീവ് സി കൃഷ്ണൻ, ശോഭൻ ജോർജ് എന്നിവർ സംസാരിച്ചു.

 ജില്ലാ കോടതിയിൽ അഭിഭാഷകർ സംഘടിപ്പിച്ച ഫ്ലാഷ് മോബ്


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home