ഒരുവിളി അകലത്തുണ്ട്‌ ഓണസദ്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 01:24 AM | 0 min read



കൊച്ചി
ഓണത്തിന്‌ സദ്യയില്ലെങ്കിൽ എന്താഘോഷമെന്നു കരുതുന്ന മലയാളികൾക്ക്‌ പലതരം ഓഫറുമായി ഭക്ഷണവിതരണക്കാർ. ഒറ്റ ഫോൺ കോൾ ബുക്കിങ്ങിൽ സദ്യ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലുമെത്തിക്കും. അത്തംമുതൽ ഓണസദ്യയുമായി കാറ്ററിങ്‌ സ്ഥാപനങ്ങളും ഹോട്ടലുകളും തിരക്കിലാണ്‌. ഉത്രാടംവരെ ഓണസദ്യ ലഭ്യമാണ്‌. ഒന്നിന്‌ 220 മുതൽ 450 രൂപവരെയാണ്‌ വില. അഞ്ചുപേർക്കുള്ള സദ്യക്ക്‌ 1300 മുതൽ 2000 രൂപവരെയാണ്‌ നിരക്ക്‌. ഫെയ്‌സ്‌ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി വിൽപ്പന പൊടിപൊടിക്കുകയാണ്‌. എല്ലാ ദിവസവും സദ്യ നൽകുന്ന ഹോട്ടലുകളിൽ പലതും ഓണം പ്രമാണിച്ച്‌ നിരക്ക്‌ ഉയർത്തിയിട്ടുണ്ട്‌.

ഉപ്പേരി, ശർക്കരവരട്ടി, നാരങ്ങ–-മാങ്ങ അച്ചാറുകൾ, കിച്ചടി, പച്ചടി, കൂട്ടുകറി, അവിയൽ, തോരൻ, ഇഞ്ചിക്കറി, കാളൻ, രസം, മോര്‌ എന്നിങ്ങനെ വിഭവസമൃദ്ധസദ്യ ഇലയിൽ കഴിക്കാം. രണ്ടുകൂട്ടം പായസവും ഉണ്ടാകും.  പാലട പ്രഥമൻ, പരിപ്പ്‌ പ്രഥമൻ എന്നിവയാണ്‌ കൂടുതൽ പ്രിയം. കൂടുതൽ പായസം വേണ്ടവർക്ക്‌ പ്രത്യേകം ഓർഡർ ചെയ്യാം. പാലട പ്രഥമനും പരിപ്പ്‌ പ്രഥമനും ലിറ്ററിന്‌ 260 രൂപയാണ്‌. പഴം പ്രഥമന്‌ 300 രൂപയും. കാറ്ററിങ്‌ സ്ഥാപനങ്ങളും ഹോട്ടലുകളും പാഴ്‌സൽ കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്‌. ഇത്തവണ അത്തംമുതൽതന്നെ ബുക്കിങ്‌ ആരംഭിച്ചതായും ദിവസവും നൂറുകണക്കിന്‌ ഓണസദ്യക്ക്‌ ബുക്കിങ്‌ വരുന്നുണ്ടെന്നും കാറ്ററിങ്‌ സർവീസ്‌ ഉടമകൾ പറയുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home