ഏലൂരിലെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കണം ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:08 AM | 0 min read


കളമശേരി
ഏലൂർ വടക്കുംഭാഗത്ത് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ തകരാറിലായ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാർ ചെയർമാൻ എ ഡി സുജിലി​ന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിൽ പ്രതിഷേധിച്ചു.

ആറുദിവസമായി ജലവിതരണം മുടങ്ങിയതിനെ തുടർന്ന് പ്രദേശത്ത് ടാങ്കറിൽ വെള്ളമെത്തിച്ച് നൽകുകയാണ്. വിതരണ പൈപ്പിനകത്ത് തടസ്സമോ പൈപ്പിന് പൊട്ടലോ സംഭവിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പ്രശ്നം ഉടൻ പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പുനൽകി. ജയശ്രീ സതീഷ്, പി എ ഷെറീഫ്, ടി എൻ ഷെറിൻ, പി എം അയൂബ്, കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home