ad
Deshabhimani

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ പ്രവർത്തനോദ്‌ഘാടനം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:03 AM | 0 min read


കൊച്ചി      
വിദ്യാരംഗം കലാസാഹിത്യവേദി 2024-–-25 അധ്യയനവർഷത്തെ ജില്ലാ പ്രവർത്തനോദ്ഘാടനം നടത്തി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് എച്ച്‌എസ്‌എസിൽ കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. എഴുത്തുകാരൻ വിനോദ് കൃഷ്ണ, ക്രിയേറ്റീവ് ആർട്ടിസ്റ്റ് എ കെ കൃഷ്ണകുമാർ, വിദ്യാരംഗം ജില്ലാ കോ-–-ഓർഡിനേറ്റർ സിംല കാസിം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ യു കെ പീതാംബരൻ, തൃപ്പൂണിത്തുറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ രശ്മി, ജിബിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഇൻചാർജ് കെ എൽ രമേശ് ബാബു, ഡയറ്റ് പ്രിൻസിപ്പൽ ജി എസ് ദീപ തുടങ്ങിയവർ സംസാരിച്ചു. വാങ്മയം ഭാഷാപ്രതിഭ പരീക്ഷയിലെ വിജയികളെ ആദരിച്ചു. ക്രിയേറ്റീവ് ആർട്ടിസ്റ്റ് എ കെ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പാവനാടക ശിൽപ്പശാലയും നടത്തി. 14 ഉപജില്ലകളിൽനിന്നെത്തിയ കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു. നൂറ്റമ്പതോളം വിദ്യാർഥികളും അമ്പതോളം അധ്യാപകരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home