Deshabhimani

ജലമെട്രോയ്‌ക്ക്‌ ഒരു ബോട്ടുകൂടി; ആറെണ്ണം ഒക്‌ടോബറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 02:02 AM | 0 min read

കൊച്ചി
ജലമെട്രോക്കായി നിർമാണം പൂർത്തിയാക്കിയ 15–-ാമത് ബോട്ട്‌ കൊച്ചി കപ്പൽശാല കെഎംആർഎല്ലിന്‌ കൈമാറി. ജലമെട്രോ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 23 ബോട്ടുകളാണ്‌ കപ്പൽശാല നിർമിച്ചുനൽകേണ്ടത്‌. ആറ്‌ ബോട്ടുകൾ ഒക്‌ടോബറിലും രണ്ടെണ്ണം അടുത്തവർഷം ആദ്യവും ലഭിക്കുമെന്ന്‌ കെഎംആർഎൽ അറിയിച്ചു.

ഇപ്പോഴുള്ള അഞ്ചു റൂട്ടുകളിൽ ഒന്നിലേക്കാകും പുതിയ ബോട്ട്‌ ഉപയോഗിക്കുക. പത്ത്‌ ടെർമിനലുകളിലേക്കാണ്‌ ഇപ്പോൾ ജലമെട്രോ സർവീസ്‌. ഹൈക്കോടതി, കാക്കനാട്‌, വൈറ്റില, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്‌ കൊച്ചി, മുളവുകാട്‌ നോർത്ത്‌, സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്കാണ്‌ സർവീസുള്ളത്‌. ഐലൻഡ്‌, കുമ്പളം ജെട്ടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകും.


ചെലവ്‌ കുറഞ്ഞതും സൗകര്യപ്രദവുമായ ജലമെട്രോ സർവീസുകളിൽ ആവശ്യത്തിന്‌ ബോട്ടുകളില്ലാത്തതിനാൽ കൂടുതൽ യാത്രികരെ ആകർഷിക്കാനാകുന്നില്ല. തിരക്കേറിയ റൂട്ടിൽപ്പോലും സർവീസ്‌ പരിമിതമാണ്‌. നിലവിലുള്ള സർവീസുകളിൽ കുറവുവരുത്തിയാണ്‌ കൂടുതൽ ടെർമിനലുകളിലേക്ക്‌ സർവീസ്‌ വ്യാപിപ്പിച്ചത്‌.


ഇതിൽ ഒടുവിലത്തേതാണ്‌ ഫോർട്ട്‌ കൊച്ചിയിലേക്ക്‌ ആരംഭിച്ചത്‌.
കപ്പൽശാല ചീഫ്‌ ജനറൽ മാനേജർ എസ്‌ ഹരികൃഷ്‌ണൻ, കെഎംആർഎൽ ചീഫ്‌ ജനറൽ മാനേജർ ഷാജി പി ജനാർദനൻ എന്നിവർ ഇതുസംബന്ധിച്ച രേഖകൾ കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home