ad
Deshabhimani

അറിവിടങ്ങളും വർണക്കൂടാരവുമൊരുക്കി കടാതി എൽപി സ്കൂൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 31, 2023, 01:42 AM | 0 min read


മൂവാറ്റുപുഴ
അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകൾക്ക് അറിവിടങ്ങൾ ഒരുക്കി കടാതി ഗവ. എൽപി സ്കൂൾ. സ്കൂൾ മാനേജ്മെന്റ്‌ കമ്മിറ്റിയും പിടിഎയും ചേർന്ന്‌  വർണക്കൂടാരം ഒരുക്കിയിരിക്കുകയാണ്. ക്ലാസ്‌മുറിയിലും പുറത്തും വിവിധ ആകൃതികളിൽ രൂപപ്പെടുത്തിയ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ, ജൈവവേലി, കുട്ടികളുടെ പൂന്തോട്ടം, പാർക്ക്, കളിപ്പാട്ടങ്ങൾ, ഗുഹ, പഞ്ചേന്ദ്രിയങ്ങളെ തിരിച്ചറിയുന്ന സെൻസറി പാസ് എന്നിവയുണ്ട്. ഭാഷയിടം, സംഗീതയിടം, കരകൗശലയിടം, ശാസ്ത്രയിടം, ഗണിതയിടം തുടങ്ങിയ 13 ഇടങ്ങളും ഒരുക്കി. "കുഞ്ഞരങ്ങ്’ വേദിയും സ്മാർട്ട് ക്ലാസ്‌മുറിയുമുണ്ട്. സ്കൂളിൽ 80 കുട്ടികളുണ്ട്. വിവിധ ക്ലാസുകളിലായി 24 പേർ പുതിയതായി ചേർന്നു. ഇത്തവണ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവം ഇവിടെയാണ് നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home