പികെഎസ് ഏരിയ സമ്മേളനം: സ്വാഗത സംഘമായി

മാന്നാർ
പട്ടികജാതി ക്ഷേമസമിതി മാന്നാർ ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. പി രാജേഷ് അധ്യക്ഷനായി. കെ നാരായണപിള്ള, ടി സുകുമാരി, കെഎം സഞ്ജുഖാൻ, ബെറ്റ്‌സി ജിനു, ആർ സഞ്ജീവൻ, എം തങ്കപ്പൻ, ഡി ഫിലേന്ദ്രൻ പിഎ അൻവർ, കെ വിനു എന്നിവർ സംസാരിച്ചു.
കെഎം അശോകൻ സ്വാഗതവും കെ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സജിചെറിയാൻ എംഎൽഎ, അഡ്വ. പി വിശ്വംഭരപ്പണിക്കർ, പുഷ്പലത മധു, പ്രൊഫ. പി ഡി ശശിധരൻ (രക്ഷാധികാരികൾ). ഡി ഫിലേന്ദ്രൻ (ചെയർമാൻ), കെ എം അശോകൻ (കൺവീനർ).










0 comments