‘നവമാധ്യമസാക്ഷരത അനിവാര്യം’

ആലപ്പുഴ
നവമാധ്യമങ്ങളുടെ ദുരുപയോഗം അനുദിനം വർധിച്ചുവരുന്നതിന് പരിഹാരം കാണാൻ നവ മാധ്യമസാക്ഷരത അനിവാര്യമാണെന്ന് ഡോ. സെബാസ‌്റ്റ്യൻ പോൾ പറഞ്ഞു. കേരള സ‌്റ്റേറ്റ‌് എക‌്സൈസ‌് സ‌്റ്റാഫ‌് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ‘സോഷ്യൽ മീഡിയയും കുടുംബബന്ധങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വാസ്തവ വിരുദ്ധവും സമൂഹവിരുദ്ധവുമായ പലതും പ്രചരിപ്പിക്കുന്ന മാധ്യമമായി സമൂഹമാധ്യമങ്ങൾ മാറുന്നു. ഇതിന് പരിഹാരം ഇവയെ നിരോധിക്കുകയല്ലെന്നും നിരോധനം സ്വാതന്ത്ര്യ നിഷേധമാകുമെന്നും അദ്ദേഹം പറഞ്ഞു.
വാർഡ‌് കൗൺസിലർ എ എം നൗഫൽ, ഡെപ്യൂട്ടി എക‌്സൈസ‌് കമീഷണർ എ എൻ ഷാ, ആലപ്പുഴ പ്രസ‌് ക്ലബ‌് സെക്രട്ടറി ജി ഹരികൃഷ‌്ണൻ എന്നിവർ സംസാരിച്ചു.








0 comments