ആര്യാട് ജോബ് സ്റ്റേഷൻ ഉദ്ഘാടനംചെയ്‌തു

മാരാരിക്കുളം
വിജ്ഞാന ആലപ്പുഴ പദ്ധതിയിലൂടെ 5000 പേർക്ക് തൊഴിൽ കൊടുക്കുന്നതിന്റെ ഭാഗമായി ആര്യാട് ജോബ് സ്റ്റേഷൻ ഉദ്ഘാടനംചെയ്‌തു. ആര്യാട് ബ്ലോക്കിലെ നാല് പഞ്ചായത്തിലായി 6287 പേരാണ് നിലവിൽ രജിസ്റ്റർചെയ്‌തത്. ഇനി രജിസ്റ്റർ ചെയ്യാനുള്ളവരെ ജോബ് സ്റ്റേഷനിൽനിന്ന് സഹായിക്കും.
ജോബ് സ്റ്റേഷൻ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ്‌ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, ബിഡിഒ കെ എം ഷിബു എന്നിവർ സംസാരിച്ചു.








0 comments