കെജിഒഎ ജില്ലാ കായികമേള ചേർത്തല ചാമ്പ്യൻമാർ

ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ചേർത്തല ഗവ. ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ടിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ജില്ലാ കായികമേള സംഘടിപ്പിച്ചു. ഡോ. നിമ്മി അലക്സാണ്ടർ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ മാർച്ച്പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു.
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി ബി വിനോദ്, കെജിഒഎ സംസ്ഥാന വൈസ്പ്രസിഡന്റ് സിജി സോമരാജൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു, പ്രശാന്ത് ബാബു, രമേഷ് ഗോപിനാഥ്, റെനി സെബാസ്റ്റ്യൻ, കെ എം ഷിബു, സി വി സുനിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് സ്വാഗതം പറഞ്ഞു.
കായികമേളയിൽ ചേർത്തല ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. ഹരിപ്പാട് ഏരിയ രണ്ടാംസ്ഥാനവും ആലപ്പുഴ സിവിൽ ഏരിയ മൂന്നാംസ്ഥാനവും നേടി. കെ എസ് രാജേഷ്, രസ്ന കെ ബി ദാസ്, ലളിതകുമാരി അനീഷ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.









0 comments