കെജിഒഎ ബിന്നുകൾ സ്ഥാപിച്ചു

മാവേലിക്കര
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിക്ക് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ഏരിയ കമ്മിറ്റിയുടെ ഐക്യദാർഢ്യം. തെരഞ്ഞെടുത്ത ഓഫീസുകളിൽ അസോസിയേഷന്റെ നേതൃത്വത്തിൽ ജൈവ, അജൈവ മാലിന്യ ബിന്നുകൾ സ്ഥാപിച്ചു. മാവേലിക്കര മിനി സിവിൽ സ്‌റ്റേഷനിൽ എം എസ് അരുൺകുമാർ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് എൻ ഇന്ദിരാദാസും ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ ഏരിയ സെക്രട്ടറി ആർ രാജീവ്, ജില്ലാ സെക്രട്ടറിയറ്റംഗം ബി അനീഷ്, എ ഗോപകുമാർ എന്നിവർ പങ്കെടുത്തു.
Related News

0 comments