വിദ്യാഭ്യാസ പുരോഗതിയിൽ ഗുരുവിന്റെ സ്വാധീനം ഏറെ വലുത്‌: വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 02:09 AM | 0 min read

 കണിച്ചുകുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ ശ്രീനാരായണ ദർശനങ്ങളുടെ സ്വാധീനം ഏറെ വലുതെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണിച്ചുകുളങ്ങര സ്‌കൂളിന്റെ ശതാബ്‌ദി ആഘോഷവും ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠയുടെ സുവർണ ജൂബിലി ആഘോഷവും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായുള്ള വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിന്റെ വജ്രജൂബിലി ആഘോഷവും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസരംഗത്ത് കേരളം നടത്തിയ ശ്രദ്ധേയ മുന്നേറ്റങ്ങൾക്ക്‌ ശ്രീനാരായണ ഗുരുവും എസ്എൻഡിപി പ്രസ്ഥാനവും ഉയർത്തിപ്പിടിച്ച തത്വങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഗുരു വിഭാവനംചെയ്ത മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും മൂല്യങ്ങളെ സമന്വയിപ്പിച്ചുള്ള മാതൃകയാണ് ഇന്നത്തെ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്നത്‌. സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്ക്‌ ശക്തമായ ഊന്നൽ നൽകുന്നതാണ്‌ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം. 
കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്ന സമഗ്ര വിദ്യാഭ്യാസമാണ്‌ നടപ്പാക്കുന്നത്‌. എല്ലാവരെയും ഉൾക്കൊള്ളുകയെന്ന ശ്രീനാരായണ ദർശനം ആധുനിക വിദ്യാഭ്യാസത്തിൽ സ്വാധീനം ചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home