എൻആർഇജി വർക്കേഴ്സ് യൂണിയൻ വാഹന പ്രചാരണജാഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 02:26 AM | 0 min read

മാവേലിക്കര
തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ 29ന് വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് നടത്തുന്ന മാർച്ചിനും ധർണയ്‌ക്കും മുന്നോടിയായി യൂണിയൻ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണജാഥ നടത്തി. ഏരിയ സെക്രട്ടറി എ എം ഹാഷിർ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം മുരളി തഴക്കര മാനേജരുമായ ജാഥ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ്‌തു. എൻ ഇന്ദിരാദാസ് അധ്യക്ഷയായി. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ തുളസിഭായി, നിർമല രാജൻ, ജി രാജു, ആർ ഗംഗാധരൻ, സി ഡി വേണുഗോപാൽ, രാജേഷ് ആർ ചന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കോശി അലക്‌സ്‌ എന്നിവർ സംസാരിച്ചു. ഭരണിക്കാവ് ആലിന്റെ വടക്കേ മുക്കിൽ നടന്ന സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. കൃഷ്‌ണമ്മ അധ്യക്ഷയായി.

 



deshabhimani section

Related News

View More
0 comments
Sort by

Home