ഇത്‌ എടിആർ 
(എനി ടൈം റേഷൻ)

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:49 AM | 0 min read

 

ആലപ്പുഴ
റേഷൻകടയിൽ സാധനമെടുത്തു തരാൻ ഇനി ആളുവേണ്ടെങ്കിലോ. കാർഡ്‌ സ്‌കാൻ ചെയ്ത്‌ ഏതുസമയത്തും ആർക്കും സാധനങ്ങൾ വാങ്ങാം. ആശയവുമായി എത്തിയത്‌ മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്‌എസിലെ എം മുഹമ്മദും എൻ പി ഫാത്തിമ റിതയുമാണ്‌. ആർഎഫ്‌എഡി സ്‌മാർട്ട്‌ കാർഡ്‌ സ്‌കാൻ ചെയ്ത്‌ ഉപഭോക്താവിന്‌ റേഷൻ കിട്ടുന്നത്‌ പ്രവർത്തിച്ച്‌ കാണിക്കുകയാണീ ന്യൂജെൻ റേഷൻ കട. ഹയർസെക്കൻഡറി വർക്കിങ്‌ മോഡലിലാണ്‌ ഈ കൗതുകക്കാഴ്‌ച.
കാർഡ്‌ സ്‌കാൻ ചെയ്തതിന്‌ ശേഷം എടിഎമ്മിലെപോലെ തന്നെ പിൻ അടിച്ച്‌ നൽകണം. ഇതിനു ശേഷം ആളുടെ പേരും റേഷൻ കാർഡ്‌ ഏത്‌ കളറിലുള്ളളതാണെന്നും സ്‌ക്രീനിൽ തെളിയും. തുടർന്ന്‌ ഒരാൾക്ക്‌ വാങ്ങിക്കാവുന്ന സാധനങ്ങളും പട്ടികയുമുണ്ടാകും. ഇതിൽ വിരലമർത്തിയാൽ സാധനം കൈയിലെത്തും. റേഷൻ കടയിൽ കാത്തുനിന്ന്‌ ആരും മുഷിയരുതെന്നാണ്‌ കുട്ടി ശാസ്‌ത്രജ്ഞരുടെ ആവശ്യം. ഇരുവരും ചേർന്നാണ്‌ എടിഎം മാതൃകയിലുള്ള റേഷനുള്ള ആപ്പും തയ്യാറാക്കിയത്‌.


deshabhimani section

Related News

View More
0 comments
Sort by

Home