സിപിഐ എം മാരാരിക്കുളം ഏരിയ സമ്മേളനത്തിന്‌ ആവേശത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 12:28 AM | 0 min read

 മാരാരിക്കുളം 

സിപിഐ എം മാരാരിക്കുളം ഏരിയ സമ്മേളനത്തിന് അമ്പനാകുളങ്ങരയിൽ ആവേശത്തുടക്കം. കെ ടി മാത്യു നഗറിൽ (ബ്ലൂസഫയർ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. മുതിർന്ന പാർടി അംഗം സി കെ സുരേന്ദ്രൻ പതാക ഉയർത്തി. ജെ ജയലാൽ രക്തസാക്ഷിപ്രമേയവും കെ എസ് വേണുഗോപാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ എസ് ജോർജ് (കൺവീനർ), ജെ ജയലാൽ, പി പി സംഗീത, പി ഡി ശ്രീദേവി, എം എസ് അരുൺ എന്നിവരാണ്‌ പ്രസീഡിയം. 
ഏരിയ സെക്രട്ടറി പി രഘുനാഥ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി വേണുഗോപാൽ, കെ പ്രസാദ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, കെ ജി രാജേശ്വരി എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജോയിന്റ് സെക്രട്ടറി എ എം ഹനീഫ് സ്വാഗതം പറഞ്ഞു. 
123 പ്രതിനിധികളും 19 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 142 പേർ പങ്കെടുക്കുന്നു. ഉച്ചകഴിഞ്ഞ് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. വെള്ളിയാഴ്‌ചയും സമ്മേളനം തുടരും. രാവിലെ 9.30ന് മറുപടിക്കുശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. 
വൈകിട്ട് നാലിന് ബഹുജന റാലിയും ചുവപ്പുസേന പരേഡും മണ്ണഞ്ചേരി വള്ളക്കടവിൽ നിന്നാരംഭിക്കും. അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ (അമ്പനാകുളങ്ങര എസ്എൻഡിപി മൈതാനം) പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home