ad
Deshabhimani

കളിച്ചു പഠിക്കാം... 
വർണക്കൂടാരം റെഡി...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 01:39 AM | 0 min read

ചാരുംമൂട്‌
കുട്ടികൾക്ക് വർണക്കൂടാരം ഒരുക്കി പാലമേൽ ഗവ. എൽപി സ്‌കൂൾ. പ്രീപ്രൈമറി രംഗത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷാ കേരളം സ്‌റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതാണ് വർണക്കൂടാരം. ഭാഷാ വികാസയിടം, ശാസ്‌ത്രയിടം, ഗണിതയിടം തുടങ്ങി കുട്ടികളുടെ പൂർണവികാസത്തിന് സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. 
മാവേലിക്കര ബിആർസി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ്  പദ്ധതി പൂർത്തീകരിച്ചത്. തിങ്കൾ രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home