അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 
ജില്ലാതല മത്സരം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 02:28 AM | 0 min read

ആലപ്പുഴ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്  ജില്ലാതല മത്സരം ഞായറാഴ്ച നടക്കും. എസ്‌ഡിവി സെന്റിനറി ഹാളിൽ നടക്കുന്ന പരിപാടി രാവിലെ 10ന്‌  പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. ദേശാഭിമാനി ആലപ്പുഴ ന്യൂസ് എഡിറ്റർ ലെനി ജോസഫ് അധ്യക്ഷനാകും. മാർക്കറ്റിങ്‌ മാനേജർ ഗോപൻ നമ്പാട്ട് ആമുഖ പ്രഭാഷണം നടത്തും. കെഎസ്ടിഎ സംസ്ഥാന പ്രഡിഡന്റ് ഡി സുധീഷ്, ജില്ലാ സെക്രട്ടറി പി ഡി ജോഷി, ദേശാഭിമാനി യൂണിറ്റ് മാനേജർ രഞ്ജിത്ത് വിശ്വം,  ബ്യൂറോ ചീഫ് ജി അനിൽകുമാർ, ജി ശ്യാം കുമാർ എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. 
    ഉദ്‌ഘാടന സമ്മേളനത്തിന്‌ ശേഷം, തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സയൻസ് പാർലമെന്റ്‌ സംഘടിപ്പിക്കും.  കുസാറ്റിലെ അധ്യാപകൻ ഡോ. എൻ ഷാജി "നമ്മുടെ പ്രപഞ്ചം: പുതിയ കണ്ടെത്തലുകൾ' എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കും. വ്യക്തിഗതമായാണ് ജില്ലാതല മത്സരങ്ങൾ. 
     മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. 11 സബ് ജില്ലകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 88 കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. 10,000- രൂപ ക്യാഷ് പ്രൈസും മൊമന്റോയും സർട്ടിഫിക്കറ്റുമാണ്‌ ജില്ലാതലത്തിൽ ഒന്നാം സമ്മാനം.  5,000- രൂപ ക്യാഷ് പ്രൈസും മൊമന്റോയും സർട്ടിഫിക്കറ്റുമാണ്‌ രണ്ടാം സമ്മാനം. ഹൈം ഗൂഗിൾ ടി വി യും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യസ്പോൺസർമാർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌. ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ , ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കമ്പ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി , ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌  മറ്റു സ്പോൺസർമാർ.


deshabhimani section

Related News

View More
0 comments
Sort by

Home