സ്‌കൂൾ ബസ്‌ പാടത്തേക്ക്‌
മറിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 12:40 AM | 0 min read

ചെങ്ങന്നൂർ
സ്‌കൂൾ ബസ്‌ പാടത്തേക്ക്‌ മറിഞ്ഞ്‌ നാലുകുട്ടികൾക്ക്‌ നിസാര പരിക്കേറ്റു. കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് വിദ്യാപീഠം സ്കൂൾ ബസാണ് ആലാ മാമ്പ്ര പാടത്തേക്ക് മറിഞ്ഞത്. തിങ്കൾ വൈകിട്ട് 4.30 ഓടെ ആലാ  കോടുകുളഞ്ഞി കൊച്ചു തറപ്പടി–-തയ്യിൽപ്പടി റോഡിലാണ് അപകടമുണ്ടായത്. 29  വിദ്യാർഥികളും ഒരു അധ്യാപികയും ഒരു ആയയും ബസിലുണ്ടായിരുന്നു. ആലാ ഭാഗത്തേക്ക് പോയ ബസ്‌ എതിരെ വന്ന കാറിനു സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട്‌ പാടത്തേക്ക്‌  ചരിയുകയായിരുന്നു.  പാടത്തുണ്ടായിരുന്ന കർഷകൻ സജി വർഗീസിന്റെ നേതൃത്വത്തിൻ സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തി. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി കുട്ടികളെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home