വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റിൽ 
തീപിടിത്തം: നഷ്‌ടം 7ലക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 01:58 AM | 0 min read

അമ്പലപ്പുഴ
നീർക്കുന്നത്ത് വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റിന് തീപിടിച്ച് ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്‌ടം. നീർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന കേരാ ദിൻ എന്ന സ്ഥാപനത്തിലാണ് തിങ്കൾ പകൽ 2.15ന്‌ തീപിടിച്ചത്‌. കൊപ്ര ഉണക്കുന്ന ഡ്രയറിന്റെ ഗ്യാസ് സിലിണ്ടറിനുണ്ടായ  ചോർച്ചയാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നു. ഈ സമയം കടയിലുണ്ടായിരുന്ന ഉടമ പി കെ രാജീവും ജീവനക്കാരിയും പുറത്തേക്കിറങ്ങി. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിച്ചെങ്കിലും അതിരൂക്ഷമായ പുക കാരണം കഴിഞ്ഞില്ല. ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്ന്‌ അഞ്ചു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി കടയുടെ ചില്ല് തകർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്‌. 1.45 ലക്ഷത്തോളം രൂപയുടെ കൊപ്ര, വെളിച്ചെണ്ണ, യന്ത്രസാമഗ്രികൾ തുടങ്ങിയവ കത്തിനശിച്ചു. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഓണവിപണി ലക്ഷ്യമിട്ട് കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ച്‌ ഒരാഴ്ച മുമ്പാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home