വിദ്യാഭ്യാസ മേഖലയെ 
വർഗീയവൽക്കരിക്കുന്ന കേന്ദ്രനീക്കം അവസാനിപ്പിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 01:19 AM | 0 min read

ആലപ്പുഴ
വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന്‌ കേരള സ്റ്റേറ്റ് എഡ്യൂക്കേഷണൽ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
സമഗ്ര ശിക്ഷ കേരള വിദ്യാഭ്യാസ പ്രോജക്ടിൽ (എസ്‌എസ്‌കെ) ഫണ്ട്‌ വെട്ടികുറച്ചു ജീവനക്കാരുടെ ശമ്പളം മുടക്കുന്ന കേന്ദ്രനയം തിരുത്തണം. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ  സംസ്ഥാന പ്രസിഡന്റ്‌ ശേഖരീയപുരം മാധവൻ പതാക ഉയർത്തി. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. 
  സംസ്ഥാന പ്രസിഡന്റ്‌ ശേഖരീയപുരം മാധവൻ അധ്യക്ഷനായി. സെക്രട്ടറി പ്രമോദ് ചെറുവത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി പി പവനൻ, കൺവീനർ അശോക് കുമാർ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി എന്നിവർ സംസാരിച്ചു.

പി പ്രമോദ് പ്രസിഡന്റ്‌, കെ കെ ഷിബിൻ ലാൽ സെക്രട്ടറി 

കേരള സ്റ്റേറ്റ് എഡ്യൂക്കേഷണൽ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി പി പ്രമോദിനെയും സെക്രട്ടറിയായി കെ കെ ഷിബിൻ ലാലിനെയും  കൺവൻഷൻ തെരഞ്ഞെടുത്തു. 
എ ഷജന ആണ്‌ ട്രഷറർ. 35 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home