മുല്ലയ്‌ക്കൽ ഗുരു ജ്വല്ലറിയിൽനിന്ന്‌ 13 ലക്ഷത്തിന്റെ ആഭരണം കവർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 01:17 AM | 0 min read

 

ആലപ്പുഴ
മുല്ലയ്‌ക്കൽ തെരുവിലെ ഗുരു ജ്വല്ലറിയിൽ കവർച്ച. എം പി ഗുരു ദയാലിന്റെ ഉടമസ്ഥതയിലുള്ള കടയിൽനിന്ന്‌ ഏഴ് കിലോ വെള്ളി ആഭരണങ്ങളും ഗോൾഡ് മിൽറ്റ് ചെയ്‌ത ആറുലക്ഷം വില വരുന്ന ആഭരണങ്ങളുമാണ് കവർന്നത്‌. 13 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 
   കടയുടെ പുറകിലൂടെ പോയ കള്ളൻ സീലിങ് പൊളിച്ചാണ് അകത്തുകടന്നത്. മാസ്‌കും കൈയുറയും ധരിച്ചതിനാൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. കടയിലെയും മറ്റ് സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് നോർത്ത് എസ്എച്ച്ഒ സജീവ്കുമാർ പറഞ്ഞു. നോർത്ത് സിഐ സജീവ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് അന്വേഷണം ഊർജിതമാക്കി.  ഡിവൈഎസ്‌പി മധുബാബു, സിഐ സജീവ്കുമാർ, പ്രിൻസിപ്പൽ എസ്ഐ അനീഷ് കെ ദാസ്, എസ്ഐ അബ്‌ദുൽ എന്നിവർ  അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
 


deshabhimani section

Related News

View More
0 comments
Sort by

Home