ജ്വല്ലറി ഉടമയ്‌ക്കെതിരായ കേസ്‌ ഹൈക്കോടതി റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 02:23 AM | 0 min read

ആലപ്പുഴ
വായ്‌പ നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ജ്വല്ലറി ഉടമയ്ക്കെതിരെ ചുമത്തിയ പോക്സോ കേസ് വ്യാജമെന്ന്‌ കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. കായംകുളം കാക്കനാട് ഭൂമിക ജ്വല്ലറി, സിദ്ധാർഥ്‌  ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ കായംകുളം എരുവ കാക്കനാട് സിദ്ധാർഥ്‌  ഭവനത്തിൽ വിശ്വംഭരന്(59) എതിരെ മാവേലിക്കര പൊലീസ് ചുമത്തിയ കേസാണ്‌ ജസ്റ്റിസ് എ ബദറുദ്ദിൻ റദ്ദാക്കിയത്‌. ചെങ്ങന്നൂർ പ്രത്യേക പോക്സോ കോടതിയിലാണ്‌ കേസുണ്ടായിരുന്നത്‌. കേസിന്റെ എല്ലാ തുടർനടപടികളും റദ്ദാക്കി. 
തട്ടാരമ്പലം സ്വദേശിയുടെ‌ പരാതിയിലായിരുന്നു കേസ്‌. ഇവർ കടമായി വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട്‌ നേരത്തെ നോട്ടീസ് അയച്ചിരുന്നതായും കേസ്‌ വ്യാജമായി സൃഷ്ടിച്ചതാണെന്നുമായിരുന്നു വാദം. പ്രതിക്കുവേണ്ടി അഡ്വ. ജി പ്രിയദർശൻ തമ്പി ഹാജരായി.


deshabhimani section

Related News

View More
0 comments
Sort by

Home