ad
Deshabhimani

print edition വീടുനിർമാണത്തിന്റെ അനുമതിക്കായി 
 കോൺഗ്രസുകാർ അപേക്ഷപോലും 
 പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല

plot satheesa

വയനാട് കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ വീടുനിർമാണം നടക്കാത്തത് മറ്റുള്ളവർ കാണാതിരിക്കാൻ എട്ടടിയോളം ഉയരത്തിൽ ഷീറ്റുപയോഗിച്ച് മറച്ചനിലയിൽ. 
വേലിയുടെ മുകളിലൂടെയുള്ള കാഴ്ച. ദേശാഭിമാനി ഫോട്ടോഗ്രാഫർ ബിനുരാജ് ക്ലിക്ക്ചെയ്ത സമയം 28–03–2026 വെെകിട്ട് 4.55

വെബ് ഡെസ്ക്

Published on Mar 29, 2026, 12:46 AM | 1 min read

കഴിഞ്ഞ ഫെബ്രുവരി 26നായിരുന്നു രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും എത്തിച്ച്‌ കോൺഗ്രസുകാർ കല്ലിടൽ നാടകം നടത്തിയത്‌. 30 ദിവസം പിന്നിട്ടിട്ടും ഇതിനപ്പുറം ഒന്നുമുണ്ടായില്ല. ഇപ്പോൾ ഇട്ട തറക്കല്ലും കാണാനില്ല. എന്നിട്ടും പ്രതിപക്ഷ നേതാവ്‌ പച്ചക്കള്ളം തുടരുകയാണ്‌. വീട്‌ നിർമാണത്തിന്റെ അനുമതിക്കായി അപേക്ഷപോലും പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല.

മേപ്പാടി പഞ്ചായത്തിലെ കുന്നന്പറ്റയിൽ 3.24 ഏക്കറാണ്‌ വാങ്ങിയത്‌. നിർമാണ അപേക്ഷ ലഭിച്ചിട്ടില്ലെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി ഷാജു വർഗീസ്‌ പറഞ്ഞു. 230 വീടുകൾ പ്രഖ്യാപിച്ച്‌ 50 വീടിനാണ്‌ കല്ലിട്ടത്‌. ദുരന്തബാധിതരുടെ പേരിൽ കോടികൾ പിരിച്ച്‌ ധൂർത്തടിച്ചതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ്‌ മൂന്നേകാൽ ഏക്കർ വാങ്ങിയത്‌. ഇതിൽ ഒരേക്കറോളം ചെങ്കുത്തും ചതുപ്പുമാണ്‌. ചതുപ്പിനരികിൽ ചെക്ക്‌ ഡാമുമുണ്ട്‌. ഇവിടെ മഴക്കാലത്ത്‌ വെള്ളം കയറും. ബാക്കിയുള്ള സ്ഥലത്ത്‌ പരമാവധി 25 വീടാണ്‌ വയ്‌ക്കാൻ കഴിയുക. കാട്ടാനശല്യം രൂക്ഷമായ പ്രദേശവുമാണ്‌. എന്നാൽ 5.42 ഏക്കർ വാങ്ങിയെന്ന്‌ നുണ പ്രചരിപ്പിച്ചായിരുന്നു കല്ലിടൽ.

കോൺഗ്രസ്‌ വാങ്ങിയ ഭൂമിയെന്ന പേരിൽ മാധ്യമങ്ങളിൽ വരുന്ന ദൃശ്യങ്ങൾ മറ്റൊരുവ്യക്‌തിയുടെ രണ്ടേക്കർകൂടിയുള്ളതാണ്‌. ഇ‍ൗസ്ഥലത്തും പന്തൽ കെട്ടിയായിരുന്നു വീടിന്റെ കല്ലിടൽ നാടകം. ഇവിടെ ടാറിങ് പ്ലാന്റ്‌ നടത്തുകയാണ്‌. ഭൂമി രജിസ്‌റ്റർ ചെയ്‌താൽ 10 ദിവസംകൊണ്ട്‌ നിർമാണം തുടങ്ങുമെന്നായിരുന്നു നേരത്തെ സതീശന്റെ പ്രഖ്യാപനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home