ad
Deshabhimani

print edition ഗ്യാസുപോയ ഗ്യാരന്റി

cartoon.
avatar
സ്വന്തം ലേഖകൻ

Published on Apr 03, 2026, 02:31 AM | 1 min read

തിരുവനന്തപുരം : വികസനത്തുടർച്ചയും ജനക്ഷേമവും മുൻനിർത്തി എൽഡിഎഫ് പ്രകടനപത്രിക നവകേരള നിർമിതിക്ക് മുൻഗണന നൽകുമ്പോൾ, മുൻകാലങ്ങളിൽ പറഞ്ഞുപറ്റിച്ച ‘ഗ്യാരന്റികൾ’ ആവർത്തിക്കുകയാണ് യുഡിഎഫ്‌. നവകേരള വികസനത്തിനുള്ള ബ്ലൂപ്രിന്റ്‌ ആണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട്‌ പുറത്തിറക്കിയ എൽഡിഎഫ്‌ പ്രകടനപത്രിക. രണ്ടുസർക്കാരുകളിലായി ഒരുപതിറ്റാണ്ടിലെ ഭരണാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ഉൾക്കാഴ്ചയോടെ തയ്യാറാക്കിയ എൽഡിഎഫ്‌ മാനിഫെസ്റ്റോ വരുംകാല കേരളത്തിന്റെ ആവശ്യങ്ങളും സാധ്യതയും കൃത്യമായി വിവരിക്കുന്ന വികസനരേഖയാണ്‌.

സാമൂഹ്യക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കുമെന്ന്‌ എൽഡിഎഫ്‌ വാഗ്‌ദാനംചെയ്യുന്പോൾ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ അത്‌ ഉറപ്പാണെന്ന്‌ ജനങ്ങൾക്കറിയാം. ഇതേ കാര്യം യുഡിഎഫ്‌ ആവർത്തിക്കുന്പോൾ അത്‌ ‘ഗ്യാസുപോയ ഗ്യാരന്റി’യാണ്‌. 600 രൂപ പെൻഷൻ 18 മാസം കുടിശികയാക്കിയാണ്‌ 2016ൽ യുഡിഎഫ്‌ ഭരണമൊഴിഞ്ഞത്‌. കുടിശിക തീർക്കുകയും പെൻഷൻ 2000 രൂപയിലെത്തിക്കുകയുംചെയ്തത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. അതിദാരിദ്ര്യം തുടച്ചുനീക്കുമെന്നും ദരിദ്രകുടുംബങ്ങളെ പ്രത്യേകം സഹായിക്കുമെന്നും എൽഡിഎഫ്‌ പ്രഖ്യാപിക്കുന്നു. അഞ്ചുലക്ഷം കുടുംബങ്ങൾക്ക്‌ വീട്‌ ഉറപ്പാക്കിയ പദ്ധതിയുടെ തുടർച്ചയായി ‘ലൈഫ്‌ 2.0’ വഴി ഭവനരഹിതരില്ലാത്ത ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുകയാണ്‌ ലക്ഷ്യമിടുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഇത്തരമൊരു പദ്ധതിയെക്കുറിച്ച്‌ ചിന്തിച്ചിട്ടുപോലുമില്ല‍.

കേരളത്തിൽ പഠിക്കുന്ന എല്ലാവർക്കും ക്യാമ്പസ് പ്ലേസ്‌മെന്റ്‌ നൽകുമെന്നും സ്ത്രീകളിൽ 50 ശതമാനത്തിനും ജോലി ഉറപ്പാക്കുമെന്നുമുള്ള എൽഡിഎഫ്‌ പ്രഖ്യാപനങ്ങൾക്കു ബദലായി വ്യക്തമായ ഒരു നിർദ്ദേശവും യുഡിഎഫ്‌ വയ്ക്കുന്നില്ല. അതിവേഗ റെയിൽ യാഥാർഥ്യമാക്കുമെന്നും തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുമെന്നും എൽഡിഎഫ്‌ പ്രഖ്യാപിക്കുന്നത്‌ ഇതിനകം സംസ്ഥാനത്തിന്റെ റോഡ്‌–പാലം മേഖലയിൽ സാധ്യമാക്കിയ അവിശ്വസനീയമായ വികസനത്തിന്റെ ധൈര്യത്തിലാണ്‌. കെ–-ഫോൺ രണ്ടാംഘട്ടത്തിലൂടെ കൂടുതൽ കണക്റ്റിവിറ്റി ഉറപ്പാക്കുമെന്ന്‌ എൽഡിഎഫ്‌ ഉറപ്പുനൽകുന്പോൾ, യുഡിഎഫിനു അതിനെ ഇല്ലാതാക്കുമെന്ന ഗ്യാരന്റി മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home