print edition 2011–16 യുഡിഎഫ് ഭരണം; 8 മന്ത്രിമാർ അഴിമതിക്കേസിൽ

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉൾപ്പെടെ എട്ട് മന്ത്രിമാരും രണ്ട് എംഎൽഎമാരും അഴിമതിക്കേസുകളിൽപെട്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, അടൂർ പ്രകാശ്, വി എസ് ശിവകുമാർ, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരാണ് കേസിൽ പ്രതികളായ യുഡിഎഫ് മന്ത്രിമാർ. അന്നത്തെ എംഎൽഎമാരായ വി ഡി സതീശൻ, പി ടി തോമസ് എന്നിവർക്കെതിരെയും പരാതി ഉയർന്നു. യുഡിഎഫ് ഭരണത്തെ തീവെട്ടിക്കൊള്ളയെന്ന് വിശേഷിപ്പിച്ചത് അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ്.
രമേശ് ചെന്നിത്തല
നാല് കേസിൽ അന്വേഷണം നേരിട്ടു. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയെന്ന പരാതിയിൽ അന്വേഷണം നടന്നു. നെയ്യാർഡാമിൽ സർക്കാർഭൂമി സ്വകാര്യ ടൂറിസം കമ്പനിക്ക് നൽകിയതിലും എൻ ശങ്കർറെഡ്ഡിയുടെ വിജിലൻസ് ഡയറക്ടർ നിയമനത്തിലും അന്വേഷണം.
അടൂർ പ്രകാശ്
രണ്ട് കേസുകൾ. കോഴിക്കോട് ജില്ലയിൽ നിയമവിരുദ്ധമായി റേഷൻ മൊത്തവിതരണ കേന്ദ്രം അനുവദിച്ചു, എറണാകുളത്തെ പുത്തൻവേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളിൽപ്പെട്ട 127 ഏക്കറോളം നെൽവയൽ മിച്ചഭൂമിയിൽ ഇളവ് അനുവദിക്കാൻ ഒത്താശചെയ്തു.
വി എസ് ശിവകുമാർ
ബിനാമി പേരിൽ അനധികൃതസ്വത്ത് സമ്പാദിച്ചു. സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജുകൾക്ക് എൻഒസി നൽകിയതിലും അഴിമതി.
എം സി ഖമറൂദ്ദീൻ
മുസ്ലിംലീഗ് എംഎൽഎയായ എം സി ഖമറുദ്ദീൻ നിക്ഷേപതട്ടിപ്പ് കേസിൽ ജയിലിലായി. 150 കോടിരൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കേസ്.
പി കെ കുഞ്ഞാലിക്കുട്ടി
എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളിൽപ്പെട്ട 127 ഏക്കറോളം നെൽവയൽ മിച്ചഭൂമിയിൽ ഇളവ് അനുവദിക്കാൻ ഒത്താശചെയ്‌തെന്ന കേസിൽ അന്വേഷണം.
കെ ബാബു
രണ്ട് കേസിൽ അന്വേഷണം. അനധികൃത സ്വത്തുസമ്പാദന കേസും ബാർകോഴ കേസും.
അനൂപ് ജേക്കബ്
റേഷൻ സാധനങ്ങൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം.










0 comments