ad
Deshabhimani

print edition പൊന്നാണീ കാലം

Ponnani.jpg

പൊന്നാനി ഹാർബർ

വെബ് ഡെസ്ക്

Published on Apr 01, 2026, 01:52 AM | 1 min read

പൊന്നാനി (മലപ്പുറം): എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ പുതിയ ജീവിതം നെയ്യുകയാണ് തീരദേശ ജനത. കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖംവരെ 12 കിലോമീറ്റർ വരുന്ന പൊന്നാനി തീരത്തിനുമുണ്ട് മാറിയ കഥ പറയാൻ. 10 വർഷത്തിനുള്ളിൽ സ്വപ്നസമാന വളർച്ചയാണ് സർക്കാർ സമ്മാനിച്ചത്. തീരജനതയ്‌ക്കും പൊന്നാനി ഹാർബറിനുമായി 34 കോടി രൂപ ചെലവഴിച്ചു.


2019ൽ ഒന്നാം പിണറായി സർക്കാർ ആധുനിക വാർഫും ലേലപ്പുരയും സ്റ്റോറേജ് റൂമുകളും മത്സ്യതൊഴിലാളികൾക്ക് കൈമാറി. മൂന്നരക്കോടി ചെലവിൽ 78 സ്റ്റോറേജ് പുരകളാണ് സർക്കാർ നിർമിച്ച് നൽകിയത്. 24.5 കോടിയുടെ 11 പദ്ധതികൾകൂടി ഹാർബറിൽ നടപ്പാക്കുന്നുണ്ട‍്. ഇതിൽ പലതും പൂർത്തിയായി.


പരമ്പരാഗത മത്സ്യതൊഴിലാളികൾക്കായി 60 മീറ്റർ നീളത്തിൽ വാർഫ്, ചെറിയ വള്ളങ്ങൾക്കായുള്ള ലോ ലെവൽ ജെട്ടി, ലേലപ്പുര, പാർക്കിങ് ഏരിയ, വാർഫുകള ബന്ധിപ്പിക്കാൻ കോൺക്രീറ്റ് റോഡ്, രണ്ട് വിശ്രമകേന്ദ്രം, മൂവായിരം ചതുരശ്ര അടിയിൽ വലനെയ്ത്ത് കേന്ദ്രം, വർക്ക്ഷോപ്പ് തുടങ്ങിയവയാണ്‌ നിർമാണത്തിലിരിക്കുന്ന പദ്ധതികൾ. 1.95 കോടി രൂപയ്‌ക്ക്‌ ഹാർബറിലെ മുഴുവൻ റോഡുകളും നവീകരിക്കുന്നുണ്ട്‌. ​മണൽതിട്ട നീക്കാൻ 6.37 കോടിയുടെ പ്രവൃത്തിയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home