ad
Deshabhimani

print edition യുഡിഎഫ്‌ കാലം മറന്നു: ഉയിർത്തെഴുന്നേറ്റ്‌ കെഎസ്‌ആർടിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 07, 2026, 12:00 AM | 2 min read

തിരുവനന്തപുരം: യുഡിഎഫ്‌ കാലത്ത്‌ കട്ടപ്പുറത്തുകയറിയ കെഎസ്‌ആർടിസി ഇന്ന്‌ കുതിപ്പിലാണ്‌. ‘പൂട്ടിപ്പോകും’ എന്ന്‌ കോൺഗ്രസ്‌ നേതാക്കൾ പ്രചരിപ്പിച്ചിരുന്നകാലം കടന്ന്‌ ഒന്നാംതീയതി കൃത്യമായി ശന്പളംകൊടുക്കുന്ന സ്ഥാപനമായി കെഎസ്‌ആർടിസിയെ മാറ്റിയതിന്റെ ആശ്വാസത്തിലാണ്‌ ജീവനക്കാർ.


കിതപ്പിൽനിന്ന്‌ ഉയിർത്തെഴുന്നേൽപ്പിലേക്ക്‌ കുതിച്ച പൊതുഗതാഗത സംവിധാനം കഴിഞ്ഞ പത്തുവർഷത്തിനിടെ മാറിയതെങ്ങനെയെന്ന്‌ പരിശോധിക്കാം. സംസ്ഥാനത്തെ 5648 ബസിൽ 30 ശതമാനവും തിരുവനന്തപുരം ജില്ലയിലാണ്‌. ഡിപ്പോകൾ ഉൾപ്പെടെ 23 കേന്ദ്രങ്ങളിൽനിന്ന്‌ ബസുകൾ ഓപ്പറേറ്റ്‌ ചെയ്യുന്നു.


യുഡിഎഫ്‌ ഭരണകാലത്ത്‌ ബസ്‌ കട്ടപ്പുറത്തും റോഡുകളിൽ ബ്രേക്ക്‌ ഡ‍ൗണായും കിടന്നിരുന്നിടത്തുനിന്നാണ്‌ ഇ‍ൗ മാറ്റം. ഉൾനാടൻ പ്രദേശങ്ങളിലെ യാത്രാപ്രശ്‌നം പരിഹരിക്കാൻ മിനിബസുകളും ഇറക്കി.


ജനങ്ങളുമായി 
ഇഷ്ടംകൂടി ഗ്രാമവണ്ടി


തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ യാത്രാസ‍ൗകര്യമില്ലാത്ത റൂട്ടുകളിൽ ബസ്‌ ഓടിക്കുന്ന പദ്ധതി. ജില്ലയിൽ ഒന്പത്‌ ഗ്രാമവണ്ടികളുണ്ട്‌. അതിൽ രണ്ടും പാറശാല മണ്ഡലത്തിലാണ്‌. ആറ്റിങ്ങൽ, വാമനപുരം, വർക്കല നിയോജകമണ്ഡലത്തിലും ഇത്തരം സർവീസുകളുണ്ട്‌.


കീശയിൽ ഒതുങ്ങും വിനോദയാത്രകൾ


കുറഞ്ഞ പണം ചെലവഴിച്ച്‌ വിനോദയാത്ര പോകാൻ ജനങ്ങൾക്ക്‌ സ‍ൗകര്യം ഒരുക്കുകയാണ്‌ ബജറ്റ്‌ ടൂറിസംസെൽ. 16 ഡിപ്പോകൾ ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്‌. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയ ഡിപ്പോകളുടെ കൂട്ടത്തിലാണ്‌ വെഞ്ഞാറമൂടും സിറ്റി ഡിപ്പോയും. സംസ്ഥാനത്തിനകത്ത്‌ മാത്രമല്ല കൊടൈക്കനാൽ, ഉ‍ൗട്ടി, ഗോവ എന്നിവിടങ്ങളിലേക്കും യാത്ര സംഘടിപ്പിക്കുന്നു. മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യാം.


നല്ല ഡ്രൈവിങ്‌ പഠിക്കാം


ഗുണമേന്മയുള്ള ഡ്രൈവിങ്‌ പഠനം കുറഞ്ഞ നിരക്കിൽ. അതാണ്‌ കെഎസ്‌ആർടിസിയുടെ ഡ്രൈവിങ്‌ സ്‌കൂളുകൾ. അട്ടക്കുളങ്ങര, ആറ്റിങ്ങൽ, പാറശാല, കാട്ടാക്കട, നെടുമങ്ങാട്‌, വിതുര, പാപ്പനംകോട്‌ എന്നിവിടങ്ങളിൽ സ്‌കൂൾ പ്രവർത്തിക്കുന്നു. കാർ, ഹെവി ലൈസൻസ്‌ എടുക്കാൻ 9000 രൂപ വീതമേ വേണ്ടൂ. കാർ, ഇരുചക്ര ലൈസൻസ്‌ എടുക്കാൻ 11000 രൂപ മതി. കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ 5 ശതമാനവും പട്ടികജാതി, വർഗ വിഭാഗങ്ങൾ, ട്രാൻസ്‌ജെൻഡർ എന്നിവർക്ക്‌ 20 ശതമാനവും ഫീസിളവുണ്ട്‌.


കൊറിയർ അയക്കാം


സ്വകാര്യ കൊറിയർ സ്ഥാപനത്തിൽനിന്ന്‌ ഒരു കവർ കേരളത്തിൽ ഏതെങ്കിലും സ്ഥലത്തേക്ക്‌ അയക്കണമെങ്കിൽ കുറഞ്ഞ നിരക്ക്‌ 50 രൂപയാണ്‌. ഒന്നരദിവസമോ അതിൽ അധികമോ കാത്തിരിക്കണം കിട്ടേണ്ടിടത്ത്‌ എത്താൻ. എന്നാൽ ഏത്‌ ഡിപ്പോയിലേക്കും പരമാവധി 16 മണിക്കൂറിനകം കവറോ പാഴ്‌സലോ കെഎസ്‌ആർടിസി എത്തിക്കും.


എല്ലാം ഡിജിറ്റലാണ്‌


ഡിപ്പോകളിലെ ഫയൽ കൈകാര്യം ചെയ്യുന്നത്‌ ഡിജിറ്റലായി. യാത്രക്കാർക്ക്‌ ടിക്കറ്റ്‌ പണം നൽകാൻ യുപിഐ ആപ്, ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌ എന്നിവ ഉപയോഗിക്കാം. ബസ്‌ എവിടെ എത്തിയെന്ന്‌ ചലോ ആപ്പിൽ അറിയാം. ആപ് വഴിയോ വെബ്‌സൈറ്റിലോ ടിക്കറ്റ്‌ എടുക്കാം. 20 രൂപ അധികം കൊടുത്താൽ സ്‌റ്റോപ്പ്‌ ഇല്ലാത്തിടത്തുനിന്ന്‌ കയറാം, ഇറങ്ങാം.


ഒന്നാം തീയതി ശമ്പളം


കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ഒന്നാംതീയതി ശന്പളം അക്ക‍ൗണ്ടിൽ എത്തുന്നു. പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നു. യുഡിഎഫ്‌ കാലത്ത്‌ പെൻഷൻ മുടങ്ങി 26 പേരാണ്‌ ആത്മഹത്യ ചെയ്‌തത്‌. കോടി ര‍ൂപ വരെ ഇൻഷുറൻസ്‌. പ്രീമിയം അടയ്‌ക്കുകയും വേണ്ട. ശന്പളവും പെൻഷനും പരിഷ്‌കരിക്കുമെന്നാണ്‌ എൽഡിഎഫ്‌ പ്രകടനപത്രിക.


ഡ്രൈവർ സീറ്റിൽ വനിതകൾ


സിറ്റിയിലെ ഇലക്‌ട്രിക്‌ ബസുകളിൽ 213 വനിതകൾക്ക്‌ കണ്ടക്ടർ കം ഡ്രൈവർമാരായി നിയമനം നൽകി. 200 വനിതകൾക്കുകൂടി നിയമനം നൽകാൻ നടപടി തുടങ്ങി. ഇത്‌ പൂർത്തിയാകുന്നതോടെ സിറ്റി ബസുകളിൽ ജീവനക്കാരായി വനിതകൾ മാത്രമായി മാറും.


​യാത്രയ്‌ക്ക്‌ ‘വിന്റേജ്‌ സുഖം’


പേരൂർക്കട: കിഴക്കേകോട്ട റൂട്ടിൽ വിന്റേജ്‌ ബസ്‌ സർവീസും കെഎസ്‌ആർടിസി ആരംഭിച്ചു. സാധാരണ നിരക്കിലാണ്‌ മലയാളിക്ക്‌ ഗൃഹാതുരത സമ്മാനിക്കുന്നത്‌. അറുപതുകളിലും എഴുപതുകളിലുമുള്ള ബസുകളുടെ രൂപത്തിലാണ് വിന്റേജ് ബസ്‌. 2013 മോഡൽ അശോക് ലെയ്‌ലാൻഡ് ഷാസിയിലാണ് വിന്റേജ് രീതിയിൽ ബോഡി. കെഎസ്‍ആർടിസി എൻജിനിയർമാരാണ്‌ നിർമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home