മാറിമറിയുന്ന മലയോരം

എടക്കര
തേക്കിന്റെ ഈറ്റിലമാണ് നിലമ്പൂർ. സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത‍്യേകതകൾ ഏറെ. ചരിത്രപ്രാധാന‍്യമുള്ള നിലമ്പൂർ കോവിലകവും ആദ‍്യത്തെ മനുഷ‍്യനിർമിത തേക്കിൻതോട്ടവും ഉൾപ്പെടുന്ന പ്രദേശം. ചാലിയാർ തീരത്തുള്ള മണ്ഡലം ഏറനാടിന്റെ തിലകക്കുറിയാണ്. നിലമ്പൂർ ആയിഷ, കെ ടി മുഹമ്മദ്, രഹ്ന നിലമ്പൂർ, എസ് എ ജമീൽ, നിലമ്പൂർ ബാലൻ, നിലമ്പൂർ സീനത്ത്, മാജിക്കിലൂടെ ലോക ശ്രദ്ധ നേടിയ മുതുകാട്, മലയത്ത് ഉൾപ്പെടെ കലാ സാംസ്കാരിക -നാടക- സിനിമ, പിന്നണി ഗായിക രംഗത്ത് ഒട്ടേറെ കലാകാരൻമാരെ സമ്മാനിച്ച നാട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു എംഎൽഎ വെടിയേറ്റ് കൊല്ലപ്പെടുന്നത് നിലമ്പൂരിലാണ്– കെ കുഞ്ഞാലി. 1965ല്‍ നിലമ്പൂര്‍ മണ്ഡലം രൂപംകൊണ്ടതുമുതല്‍ കൊല്ലപ്പെടുന്ന 1969വരെ കെ കുഞ്ഞാലിയായിരുന്നു എംഎൽഎ. ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ കോൺഗ്രസ് ഓഫീസ് തൂപ്പുകാരി രാധ ദാരുണമായി കൊല്ലപ്പെട്ടതും നിലമ്പൂരിലാണ്. മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫായിരുന്നു രാധാ വധക്കേസിലെ ഒന്നാംപ്രതി. മണ്ഡല രൂപീകരണംമുതൽ 2025വരെ എൽഡിഎഫും യുഡിഎഫും വിജയിച്ച മണ്ഡലമാണിത്. വികസനം വന്ന വഴി ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ 2016ൽ നിലമ്പൂരിൽ എൽഡിഎഫ് ഉജ്വല വിജയം നേടി. രണ്ടായിരം കോടിയുടെ വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. 13 പാലം യാഥാർഥ്യമാക്കി. ആദിവാസി നഗറിലേക്ക് സ്റ്റേറ്റ് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി പാലം നിർമിച്ചു. 500ഓളം ആദിവാസികളെ മണ്ണിന്റെ ഉടമകളാക്കി. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 2018ൽ ചളിക്കൽ ആദിവാസി നഗർ പുനരധിവാസവും 2019ൽ കവളപ്പാറ പുനരധിവാസവും ആരംഭിച്ച് മികച്ച രീതിയിൽ പൂർത്തീകരിച്ചു. മലയോര ഹൈവേ പൂക്കോട്ടുംപാടം–കാറ്റാടി, പൂക്കോട്ടുംപാടം– മൈലാടി, ചാത്തമുണ്ട– - മുണ്ടേരി എന്നീ മൂന്ന് റീച്ച് മണ്ഡലത്തിൽ പൂർത്തീകരിച്ചു. നാടുകാണി ചുരം പാത 16 കിലോമീറ്റർ സംരക്ഷണ ഭിത്തി നിർമിച്ച് റോഡ് റബറൈസ്ഡ് ചെയ്‌തു. എല്ലാ പൊതുമരാമത്ത് റോഡും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ചു. എടക്കര, നിലമ്പൂർ ബൈപാസ് നടപടി തുടങ്ങി. നിലവിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും യുഡിഎഫ് ഭരണമാണ്.










0 comments