print edition ഇതാ മലനാടിന്റെ ഉറപ്പ്

എൽഡിഎഫ് അരുവിക്കര മണ്ഡലം പൊതുയോഗത്തിനിടെ തന്നെ കാണാനെത്തിയ വെള്ളൂർക്കോണം സ്വദേശി ബിനോയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ സൗഹൃദ സംഭാഷണത്തിൽ. സ്ഥാനാർഥി ജി സ്റ്റീഫൻ ഉൾപ്പെടെയുള്ളവർ സമീപം
അരുവിക്കര: ആര്യനാട് ജങ്‌ഷൻ അക്ഷരാർഥത്തിൽ ആൾക്കടലായി. കേരളത്തിന്റെ ക്യാപ്റ്റനെ കേൾക്കാൻ ഒഴുകിയെത്തിയ ജനം, ഇൗ സർക്കാർ തുടരണം എന്ന മലനാടിന്റെ ഉറപ്പായി. തലസ്ഥാന ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ആദ്യ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനമായിരുന്നു ആര്യനാട് ജങ്‌ഷനിൽ നടന്ന അരുവിക്കര മണ്ഡലം സമ്മേളനം. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ സദസ്സ് നിറഞ്ഞു.
ആളുകൾക്കിടയിലേക്ക് വന്നിറങ്ങിയ മുഖ്യമന്ത്രിയെ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്. ഫോട്ടോയും വീഡിയോയും പകർത്താൻ കുട്ടികളടക്കം മത്സരിച്ചു. വേദിയിലെത്തിയതും അരുവിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജി സ്റ്റീഫൻ മുഖ്യമന്ത്രിയെ ചുവന്ന പൊന്നാട അണിയിച്ചു.
തുടർന്ന് ഉദ്‌ഘാടന പ്രസംഗത്തിലേക്ക്. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരേണ്ടതിന്റെ പ്രധാന്യം പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി അതിദാരിദ്ര്യനിർമാർജനമടക്കം എൽഡിഎഫ് സർക്കാരിന് മാത്രം കഴിയുന്ന നേട്ടങ്ങളാണെന്ന് ഓർമിപ്പിച്ചു. അരുവിക്കരയുടെ വികസനത്തുടർച്ചയ്‌ക്ക് ജി സ്റ്റീഫനെ വീണ്ടും വിജയിപ്പിക്കണമെന്ന ആഹ്വാനം കരഘോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചത്.










0 comments