വികസന വഴിയേ കഴക്കൂട്ടം
വിശ്വാസികള്‍ക്കൊപ്പം നാടിനൊപ്പം

കഴക്കൂട്ടത്തെ ശബരിമല ഇടത്താവളം
എസ് ഒ ദിനു
Published on Apr 02, 2026, 12:01 AM | 1 min read
കഴക്കൂട്ടം
ശബരിമല സീസണ്‍ ആരംഭിച്ചാലുള്ള സ്ഥിരം കാഴ്ചയാണ് റോഡരികില്‍ വാഹനം നിര്‍ത്തി ഉറങ്ങുന്നവരും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരും. കുഞ്ഞുങ്ങള്‍മുതല്‍ പ്രായമായ സ്ത്രീകള്‍വരെയുള്ള തീര്‍ഥാടകരാണ് വഴിയോരങ്ങളെ ആശ്രയിക്കുന്നത്. തെക്കന്‍ കേരളത്തിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്ത് ഈ കാഴ്ച സ്ഥിരമായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിലാണ് 2016ൽ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നപ്പോള്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇടത്താവളങ്ങൾ എന്ന ആശയത്തിന് രൂപം നൽകിയത്. കിഫ്ബിയിലൂടെ സംസ്ഥാനത്ത് നിര്‍മിക്കുന്ന 12 ഇടത്താവളങ്ങളിൽ ഒന്നാണ് കഴക്കൂട്ടത്ത് പൂര്‍ത്തിയായത്. കഴക്കൂട്ടത്തെ മന്ദിരം 10 കോടി രൂപ ചെലവിലാണ് നിർമിച്ചത്. മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തില്‍ ഒരേസമയം 300 പേർക്ക് ഭക്ഷണം കഴിക്കാം. 75 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യം, സുരക്ഷിതമായ ലോക്കർ റൂമുകൾ, ഹൈസ്പീഡ് വൈഫൈ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇടത്താവളത്തിന് പുറമെ ഓഫ് സീസണില്‍ കല്യാണമടക്കമുള്ള ചടങ്ങുകൾ നടത്താനും കഴിയുന്ന വിധത്തിലാണ് ഇടത്താവളത്തിന്റെ നിര്‍മാണം.











0 comments