സജി ചെറിയാൻ കുടുംബയോഗങ്ങളിൽ

ചെങ്ങന്നൂരിൽ എൽഡിഎഫ-് സ്ഥാനാർഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്‌ഘാടനംചെയ്യുന്നു
മാന്നാർ
എൽഡിഎഫ് സർക്കാരിന്റെ 10 വർഷത്തെ വികസനനേട്ടങ്ങൾ അക്കമിട്ട് നിരത്തി സജി ചെറിയാൻ കുടുംബയോഗങ്ങളിലെ നിറസാന്നിധ്യമായി. മാന്നാർ പഞ്ചായത്ത് കുട്ടമ്പേരൂർ 20–-ാം നമ്പർ ബൂത്തിലും ചെന്നിത്തല പഞ്ചായത്ത് ഈഴക്കടവ് 155–-ാം നമ്പർ ബൂത്തിലും സംഘടിപ്പിച്ച കുടുംബയോഗങ്ങളിലാണ് ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പങ്കെടുത്തത്. സ്‌ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രിയപ്പെട്ട സാരഥിയെ കേൾക്കാൻ എത്തി. മണ്ഡലത്തിൽ 2797.14 കോടി രൂപയുടെ വികസപ്രവർത്തനങ്ങളാണ് നടത്തിയത്. ഇനിയും നമ്മുടെ നാട് വികസിക്കണം. തുടർഭരണത്തിന് കരുത്തേകാൻ തന്നെ വിജയിപ്പിക്കണമെന്നും സജി ചെറിയാൻ അഭ്യർഥിച്ചു.









0 comments