ഹരിപ്പാട് പറയുന്നു ഇനി ജിസ്‌മോൻ

ജിസ്‌മോൻ
ഹരിപ്പാട്
രണ്ടു പതിറ്റാണ്ടായി ജനം അനുഭവിക്കുന്ന വികസനമുരടിപ്പിന് വോട്ടിലൂടെ മറുപടി നൽകാനൊരുങ്ങി ഹരിപ്പാട്. ജില്ലയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മണ്ഡലമെന്ന ദുഷ്‌പേര് ടി ടി ജിസ്‌മോനിലൂടെ മറികടക്കും. താക്കോൽ സ്ഥാനത്തിനുള്ള നെട്ടോട്ടത്തിൽ പൊതുജനത്തെയും വികസനത്തെയും രമേശ് ചെന്നിത്തല മറന്നു. ഹരിപ്പാട് നഗരസഭയുടെ കീഴിലുള്ള താലൂക്കാശുപത്രിയുടെയും ഗ്രാമീണ റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും ശോചനീയാവസ്ഥ മറച്ചുവച്ചാണ് യുഡിഎഫ് പ്രചാരണം. സംസ്ഥാന സർക്കാർ കിഫ്‌ബിയിലൂടെയും മറ്റ് പദ്ധതികളിലൂടെയും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുത്താണ് വികസനം നടപ്പാക്കിയെന്ന് യുഡിഎ---ഫ് പ്രചരിപ്പിക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളിലെ പോലെ ബിജെപിയുടെ വോട്ടുകൾ വാങ്ങി വിജയം നിലനിർത്താനാണ് ചെന്നിത്തലയുടെ ശ്രമം. എൽഡിഎഫ-് പ്രചാരണത്തിലുടനീളം വികസന മുരടിപ്പും മണ്ഡലത്തിലില്ലാത്ത എംഎൽഎയുടെ അവഗണനയുമാണ് ജനങ്ങളുമായി സംവദിച്ചത്.










0 comments