നെടുമ്പാശ്ശേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊച്ചി : നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ മരിച്ചു. ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. ഇജാസ് കർണാടക സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ തൽക്ഷണം മരിച്ചു. മൂവരും തൃക്കാക്കര ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്.
അപകടത്തിനു പിന്നാലെ കാർ ഡ്രൈവറായ സുഹൈലും നാട്ടുകാരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിൽ ഏൽപ്പിച്ചു. ഡ്രൈവർ ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.







0 comments