Deshabhimani

ഗ്യാനേഷിന്റെ രാജി: ലണ്ടനിൽ എസ്‌എഫ്‌ഐ പ്രതിഷേധം

CEC Resignation SFI  London.jpg

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിലെ ഇടതുപക്ഷ–സിജെപി പ്രക്ഷോഭത്തിനെതിരായ നരനായാട്ടിനെതിരെയും എസ്‌എഫ്‌ഐ യുകെ ഘടകം ലണ്ടനിൽ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 11, 2026, 06:43 AM | 1 min read

ലണ്ടൻ: ജനാധിപത്യത്തെ അട്ടിമറിച്ച്‌ ഇന്ത്യൻ ജനതയുടെ വോട്ടവകാശം കശാപ്പ്‌ ചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യമുന്നയിച്ച്‌ എസ്‌എഫ്‌ഐ യുകെ ഘടകത്തിന്റെ നേതൃത്വത്തിൽ ലണ്ടനിൽ വിദ്യാർഥി പ്രതിഷേധം. ജന്തർ മന്തറിൽ ഇടതുപക്ഷത്തിന്റെയും കോക്രോച്ച്‌ ജനതാ പാർടിയുടെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനെതിരായ നരനായാട്ടിനെ അപലപിച്ചും പ്രക്ഷോഭകർക്ക്‌ ഐക്യദാർഢ്യമറിയിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്‌. വരുംദിവസങ്ങളിലും യുകെയുടെ വിവിധ ഭാഗങ്ങളിൽ എസ്‌എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കും.


അതേസമയം ജനാധിപത്യത്തിന്റെ കശാപ്പുകാരനായ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാൻ ശനിയാഴ്ച രാജ്യതലസ്ഥാനത്ത്‌ മോദിസർക്കാരിന്റെ പൊലീസ്‌ രാജാണ് കണ്ടത്. സിജെപിയും ഇടതുപക്ഷ യുവജന– വിദ്യാർഥി സംഘടനകളും സംയുക്തമായി ശനിയാഴ്ച പ്രഖ്യാപിച്ച ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം അടിച്ചമർത്താൻ വ്യാപക അറസ്റ്റും തടങ്കലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുമായി ഡൽഹി പൊലീസ്‌ തേർവാഴ്ച നടത്തി. ഡൽഹിയിൽ മാത്രം പതിനായിരത്തോളം പേരെ അറസ്റ്റുചെയ്തു. സ്റ്റേഷനുകൾ മതിയാകാതെ വന്നപ്പോൾ ഡൽഹിയിലെ മൂന്നു സ്റ്റേഡിയങ്ങൾ താൽക്കാലിക തടങ്കൽപ്പാളയങ്ങളാക്കി. നഗരത്തിൽ ഇറങ്ങിയവരെയെല്ലാം കസ്‌റ്റഡിയിലെടുക്കുന്ന സ്ഥിതിയായിരുന്നു. സിപിഐ എം നേതാക്കളെ ഇരുമ്പുപാളികൾകൊണ്ട്‌ അറകൾ തിരിച്ച ‘ബസ്‌ ജയിലു’കളിലിട്ട്‌ അതിർത്തിയിലെ പൊലീസ്‌ സ്റ്റേഷനുകളിലെത്തിച്ചു. ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയ എല്ലാവരെയും തലങ്ങും വിലങ്ങും തല്ലിയും വഴിയിലൂടെ വലിച്ചിഴച്ചുമാണ് പൊലീസ് നേരിട്ടത്. അരലക്ഷത്തോളം പൊലീസ്‌, അർധസെെനികരെയാണ്‌ ജന്തർമന്തറിലും പരിസരങ്ങളിലും വിന്യസിച്ചത്‌.


മോദി സർക്കാർ എത്രമാത്രം ദുർബലമായെന്ന തുറന്നുകാട്ടൽ കൂടിയാണിത്‌. ജനാധിപത്യ പ്രതിഷേധങ്ങളെ ഭയക്കുകയാണ്‌ കേന്ദ്രസർക്കാർ. അടിയന്തരാവസ്ഥയെപോലും ലജ്ജിപ്പിക്കുംവിധമാണ്‌ സമാധാനപരമായി പ്രതിഷേധിച്ച സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും മറ്റ്‌ ഇടതുപക്ഷ വിദ്യാർഥി– യുവജന പ്രക്ഷോഭകരെയും സിജെപി പ്രവർത്തകരെയും പൊലീസും സൈന്യവും നേരിട്ടത്‌. നഗരമാകെ ബാരിക്കേഡുകൾ നിരത്തി. മെട്രോ റെയിൽ അടക്കമുള്ള ഗതാഗത സംവിധാനം വിലക്കി. ഇന്റർനെറ്റ്‌ വിച്ഛേദിച്ചും മാധ്യമപ്രവർത്തകർക്ക്‌ പ്രവേശനം നിഷേധിച്ചും അക്ഷരാർഥത്തിൽ ഡൽഹിയെ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ ജയിലറയാക്കി മാറ്റി. വിലക്കുകളെ ധീരമായി മറികടന്ന്‌ ഒഴുകിപ്പടർന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ഒരു പകൽ മുഴുവൻ നഗരത്തെ സമരോജ്ജ്വലമാക്കി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home