അമേരിക്കയിൽ വീടിനുനേരെ ആക്രമണം; രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

Photo: Screengrab
ഇറി : അമേരിക്കയിലെ പെൻസിൽവാനിയയിൽ വീടിനു നേരെ ഉണ്ടായ വെടിവയ്പ്പിൽ ഗർഭിണിയും രണ്ട് കുട്ടികളുമടക്കം ഒമ്പത് പേർ മരിച്ചു. വെടിവയ്പ്പ് നടത്തിയെന്ന് കരുതുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. ഇറി നഗരത്തിലാണ് സംഭവം.
ഒരാൾ തോക്കുപയോഗിച്ച് വെടിയുതിർക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വീടിന് പുറത്ത് 51ഉം 37ഉം വയസുള്ള രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മറ്റ് ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
മരിച്ചവരിൽ അഞ്ച് വയസ്സും ഒരു വയസ്സുമുള്ള കുട്ടികളും എട്ടുമാസം ഗർഭിണിയായ യുവതിയും ഉൾപ്പെടുന്നു. 24, 44 വയസ്സുള്ള രണ്ട് സ്ത്രീകളും 19, 21 വയസ്സുള്ള രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ടാകാമെന്നും പൊലീസ് മേധാവി പറഞ്ഞു.








0 comments